ഭോപ്പാല്‍: ഗോവധത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്കെതിരെ മധ്യപ്രദേശില്‍ ദേശസുരക്ഷാ നിയമം ചുമത്തി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഖാണ്ഡ്വയില്‍ വെച്ച് അറസ്റ്റിലായവര്‍ക്ക് എതിരെയാണു പോലീസ് നടപടി. പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ആദ്യ നടപടികൂടിയാണിത്.
പാല് കൊണ്ടുപോകുന്നതിനായുള്ള കണ്ടെയ്നറുകളില്‍ പശുമാസം കടത്തിയതിന്റെ പേരിലാണ് മൊഗാട്ട് പോലീസ് രാജു എന്ന നദീം, ഷക്കീല്‍, അസം എന്നിവരെ അറസ്റ്റ് ചെയ്തത്. രാജുവിനെതിരെ മുമ്പും ഗോവധ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഘം തുടര്‍ന്നും ഗോവധവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് സാമുദായിക സംഘര്‍ഷത്തിലേക്കു നയിക്കുമെന്നു നിരീക്ഷിച്ചാണ് നടപടിയെന്നു പോലീസ് അറിയിച്ചു.
Discussion about this post