തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിച്ചു. ശബരിമലയില്‍ ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. പക്ഷേ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നില്ല എന്നും പത്മകുമാര്‍ പറഞ്ഞു. തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയ ശേഷം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.
Discussion about this post