ബ്രിട്ടണ്: വാലന്റൈന്‍സ് ഡേ പൊതുവെ പ്രണയ ജോഡികളുടെ ദിനമാണ്. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പറയാന്‍ തുടക്കിക്കുന്നവര്ക്കും വേണ്ടിയുള്ളൊരു ദിനം. എന്നാല്‍ പ്രണയം തകര്‍ന്നത് ഒരിക്കലും ആഘോഷിക്കാറില്ല. ഇപ്പോള്‍ അവര്‍ക്കായും വ്യത്യസ്ത രീതിയിലുള്ള ഒരു ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് ബ്രിട്ടണിലെ ഒരു മൃഗശാല.
പ്രണയം തകര്‍ന്നവര്‍ക്കാണ് പ്രണയദിനം ആഘോഷിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി മുന്‍ വാലന്റൈന്റെ പേര് പാറ്റയ്ക്ക് നല്‍കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നെയിം എ കോക്റോച്ച് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
പണസമാഹരണമാണ് മൃഗശാല ഇതിലൂടെ ലക്ഷ്യമിടുന്നത്. മൃഗശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി സമാഹരിക്കുന്ന പണം ചിലവാക്കുക. ഒരു പേരിന് 1: 50 പൗണ്ട് ആണ് ഈടാക്കുന്നത്. അതായത് ഏകദേശം 140രൂപ. ഇംഗ്ലണ്ടിലെ സെവെനോക്സിലുള്ള ഹെംസ്ലി കണ്‍സര്‍വേഷന്‍ സെന്ററിന്രെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
Discussion about this post