അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന് ജിന്‍സണും ചെയ്ത വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്സണ് അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയുമൊത്ത് വീഡിയോ ചെയ്തതും, സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചതും. ഇതിനോടകം തന്നെ ഏറെ ആരാധകരെ നേടിയിരിക്കുകയാണ് ഇുവരും.
എന്നാല്‍ അവധിക്കു ശേഷം വിദേശത്തേക്കു ജില്‍സണ്‍ മടങ്ങി. ഈ മടക്കം അമ്മായുടെയും കൊച്ചുമോന്റെയും ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.
ഇപ്പോള്‍ വീണ്ടും താരമായിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും.
വിദേശത്തുള്ള ജില്‍സണും നാട്ടിലുള്ള അമ്മാമ്മയും വീഡിയോ കോളിലൂടെയാണ് മനോഹരപ്രകടനം കാഴ്ചവെയ്ക്കുന്നത്. അല്പം ചിരിക്കാനുണ്ടെങ്കിലും ഇരുവരുടെയും സ്നേഹവീഡിയോ, കാണുന്നവരുടെ മനസും നിറയ്ക്കും.
Discussion about this post