തിരുവനന്തപുരം: നമ്പര്‍ പ്ലേറ്റില്‍ വ്യത്യസ്തത വരുത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ.. ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ലേലത്തില്‍ എത്ര തുകയും മുടക്കുന്നത് ചിലര്‍ക്ക് ഹരമാണ്. അത്തരത്തില്‍ ഒരു മലയാളി ഫാമിലിയെ പരിചയപ്പെടാം.
വാഹന നമ്പരില്‍ ലക്ഷാധിപതിയെന്ന സ്ഥാനം ഇത്രകാലം സിബിഐക്കായിരുന്നു. എന്നാല്‍ ലേലത്തിലൂടെ ആ പേര് മാറ്റിയിരിക്കുകയാണ് ഈ മലയാളി ദമ്പതികള്‍. 31 ലക്ഷം രൂപയ്ക്ക് വിറ്റുപോയ സികെ1 നാണ് ഇനി ആ സ്ഥാനം. തന്റെ പോഷെ ബോക്സറിന് സികെ1 എന്ന നമ്പര്‍ കിട്ടാന്‍ കെഎസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേര് തമ്മിലുള്ള വാശിയേറിയ മല്‍സരമാണ് തുക ഇത്രയും ഉയര്‍ത്തിയത്.
എന്നാല്‍ ഈ മത്സരം പുതുമയല്ല എങ്കിലും കേരളത്തില്‍ ഇത് റെക്കോര്‍ഡാണ്. ഇതിന് മുമ്പുള്ള ഏറ്റവും വലിയ തുക 19 ലക്ഷത്തിന് വിറ്റുപോയ സിബി1 എന്ന നമ്പറാണ്. വാഹന പ്രമേമികള്‍ സിബിഐ -കാര്‍ എന്ന് വിളിക്കുന്ന ഈ നമ്പറിന്റെ ഉടമയും ബാലഗോപാല്‍ തന്നെയാണ്.
വാഹനപ്രേമിയായ ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം തുടങ്ങിയിട്ട് 15 വര്‍ഷമായി. 9 വാഹനങ്ങളാണ് ബാലഗോപാലിനുള്ളത്. 2004ല്‍ ഏകെ ഒന്നിലാണ് തുടക്കം. ഇനിയും പുതിയ വണ്ടി വന്നാല്‍ ഇഷ്ടനമ്പര്‍ എന്തുവിലകൊടുത്തും സ്വന്തമാക്കാന്‍ തയ്യാറാണ് ബാലഗോപാല്‍.
Discussion about this post