ഈ അടുത്ത് വിവാഹിതരായ താരദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. വിവാഹം തീരുമാനിച്ചത് മുതല്‍ തങ്ങളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ ആരാധകരോട് പങ്ക് വെയ്ക്കാറുണ്ട്. എന്നാല്‍ വിവാഹ ശേഷം ഇരുവരും അല്പം ശാന്തമായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാകുന്നു. കവിഞ്ഞ ദിവസം ദമ്പതികള്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുകയാണ് പ്രിയങ്ക ചോപ്ര. ആരുടെയും മനസ് കീഴടക്കുന്ന ഈ ചിത്രം ഹോം എന്ന അടിക്കുറുപ്പോടെയാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താരദമ്പതികളുടെ സ്വകാര്യ വേളയിലേക്ക് എങ്ങനെ ഫോട്ടോഗ്രാഫര്‍ എത്തി എന്നാണ് ആരാധകരുടെ അടുത്ത ചോദ്യം. കൂട്ടത്തില്‍ ചില ട്രോളുകളും. നിങ്ങളുടെ ഫോട്ടോഗ്രാഫറും നിങ്ങള്‍ക്കൊപ്പമാണോ താമസം…
അതേസമയം ഫോട്ടോ എടുത്ത വിരുതനെ അറിയാനായിരുന്നു പലര്‍ക്കും ആഗ്രഹം.. എന്നാല്‍ ആരാധകരുടെ ആകാംഷയായ ചോദ്യത്തിന് വേറെ ചില ആരാധകര്‍ മറുപടി കൊടുത്തത് പ്രിയങ്കയുടെ നായ്ക്കുട്ടിയായിരിക്കും ഫോട്ടോ എടുത്തതെന്ന് എന്നാണ്.
ഫാട്ടോഗ്രാഫര് ഇല്ലാതെ കുറച്ച് സമയം ചിലവഴിച്ച് നോക്കൂ നിങ്ങള്‍ക്ക് ജീവിതം രസകരമായി തോന്നും എന്നായി ചിലരുടെ ഉപദേശം. എന്തായാലും പോസ്റ്റിന് താഴെ ട്രോളുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകര്‍. കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുകയാണ് ഇരുവരും ഇപ്പോള്‍.
Discussion about this post