പട്ന: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷക്ഷന്‍ രാഹുല്‍ ഗാന്ധി. പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വാഗ്ദാനം. മുമ്പ് രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയ ശേഷം അവിടത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത് രാജ്യ വ്യാപകമായി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ശേഷം പരിഹാരം കാണാമെന്നു പറയുന്ന കോണ്‍ഗ്രസിന്റെ നടപടി രോഗം വരുത്തിച്ച ശേഷം ചികിത്സ നടത്തുന്നതു പോലെയാണെന്ന് മോഡി പറഞ്ഞു.
Discussion about this post