ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ജവാന്റെ പിതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം മരണാനന്തരം ശൗര്യ ചക്ര നേടിയ സെനികന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച വിജയ്പൂരില്‍ നടത്തുന്ന റാലിയില്‍ ഹനീഫിന് അംഗത്വം നല്‍കും. മോദിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി ഹനീഫും മറ്റു ചിലരും പൂഞ്ചില്നിന്നു തിരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.
ബക്കര്‍വാള്‍ വിഭാഗത്തില്‍നിന്നുള്ള ഹനീഫ് സൈന്യത്തില്‍നിന്ന് വിരമിച്ചയാളാണ്. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രൗജരി മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമായി ഹനീഫിന്റെ അംഗത്വം സ്വീകരിക്കലിനെ കണക്കാക്കുന്നു.
Discussion about this post