ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ ഇടത്തരക്കാരുടെ വോട്ട് ലക്ഷ്യം വെച്ച് പ്രഖ്യാപിച്ച ആദായ നികുതിയിലെ പരിധി ഉയര്‍ത്തിയ നടപടിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ബിജെപി. ഇടത്തരം വരുമാനക്കാരായ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന തന്ത്രത്തില്‍ കിടന്ന് കറങ്ങുകയാണ് മോഡി സര്‍ക്കാര്‍. ഒരിക്കല്‍ കൂടി നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ആദായ നികുതി ഒഴിവ് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
അധികാരത്തില്‍ തിരിച്ചു വന്നാല്‍ പൂര്‍ണ്ണ ബജറ്റ് അവതരിപ്പിയ്ക്കുന്ന വേളയില്‍ കൂടുതല്‍ ആദായ നികുതി ഇളവുകള്‍ പരിഗണിക്കുമെന്ന് ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇടത്തരം വരുമാനക്കാര്‍ക്ക് ആകര്‍ഷകമാകുന്ന വിധത്തില്‍ ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി 2.5 ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു.
‘പൂര്‍ണ്ണ ബജറ്റില്‍ കൂടുതല്‍ ആദായ നികുതി ഇളവുകള്‍ പരിഗണിക്കാനാകുമെന്ന് ഞാന്‍ പ്രതീകിഷിക്കുന്നു. ഇക്കാര്യത്തില്‍ എനിക്ക് ഒരു ഇടക്കാല ബജറ്റ് എന്ന പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ ഇടത്തരക്കാരെ സഹായിക്കുന്ന കാര്യത്തില്‍ സമ്പൂര്‍ണ്ണ ബജറ്റ് വരെ കത്ത് നില്ക്കാന് കഴിയുമായിരുന്നില്ല’- അദ്ദേഹം പറഞ്ഞു.
Discussion about this post