ബംഗളൂരു: വാഗ്ദാന പെരുമഴയുമായെത്തിയ മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പാണോ ആര്എസ്എസാണോയെന്ന് കുമാരസ്വാമി ചോദിക്കുന്നു.
‘ഞാന്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളിയപ്പോള്‍ അത് ലോലിപ്പോപ്പാണ് എന്നാണ് മോഡി പരിഹസിച്ചത്. എന്നാല്‍ നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് നല്‍കിയത് പഞ്ഞി മിഠായിയാണ്’ കുമാരസ്വാമി പറഞ്ഞു. കേന്ദ്രബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Discussion about this post