മധുര: പൂവും ചന്ദനവും അവിലും മലരും മറ്റുമാണ് പൊതുവെ അമ്പലങ്ങളില്‍ കൊടുത്ത് വരാറുള്ള പ്രസാദങ്ങള്‍. നോണ്‍ വെജ് കഴിച്ചാല്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല, അമ്പലത്തില്‍ ഒരു നോണ്‍വെജ് ഭക്ഷണം പോലും അമ്പലത്തില്‍ കയറ്റില്ല. തുടങ്ങിയ അചാരങ്ങളാണ് പൊതുവെ അമ്പലങ്ങളില്‍ നടത്തി വരുന്നത്. ഇപ്പോള്‍ അതില്‍ നിന്നും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുകയാണ് തമിഴ്നാട്ടിലെ മധുര ജില്ലയിലുള്ള മുനിയാണ്ടി ക്ഷേത്രം.
ഇവിടെ എത്തുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അസ്സല് ദം മട്ടന്‍ബിരിയാണി ആണ്. ചിക്കന്‍ ബിരിയാണി അല്ലെങ്കില്‍ മട്ടന്‍ ബിരിയാണിയോ മാത്രമാണ് ഇവിടെ വിളമ്പുക. വര്‍ഷം തോറും നടക്കുന്ന മൂന്ന് ദിവസത്തെ ഉല്‍സവത്തിന്റെ പേര് തന്നെ മുനിയാണ്ടി ക്ഷേത്രം ബിരിയാണി ഉല്‍സവമെന്നാണ്. ഭക്തര്‍ കാണിക്കയായി നല്കുന്ന 1000 കിലോ അരി, 250 ആടുകള്‍, 300 കോഴി എന്നിവ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്. കഴിഞ്ഞ 84 വര്‍ഷമായി തുടരുന്ന ആചാരമാണ് ഈ ക്ഷേത്രത്തിലേത്.
ബിരിയാണി കഴിക്കാന്‍ ഭക്തര്‍ മാത്രമേ എത്താവൂ എന്ന നിബന്ധനയൊന്നും ഇവിടെ ഇല്ല. എല്ലാവര്ക്കും കയറാം. വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പും. ഉത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന ആര്ക്കുംപ്രസാദം കിട്ടും. ഉത്സവദിവസം അമ്പത് വലിയ കുട്ടകങ്ങളില്‍ അരിയും ഇറച്ചിയും മസാലക്കൂട്ടുകള്‍ ചേര്‍ത്ത് പാകമാക്കാനിടും. വിറകടുപ്പിലെ തീയില്‍ രാത്രിയിരുന്ന് വെന്ത് തയ്യാറായ നല്ല അസ്സല് ബിരിയാണി രാവിലെ അഞ്ച് മണി മുതല്‍ വിളമ്പി തുടങ്ങും.
ഇത്തവണത്തെ ഉത്സവത്തിന് നാലായിരം കിലോ ബിരിയാണിയാണ് അധികൃതര്‍ വിളമ്പിയത്. ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിച്ചാണ് പാചകാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത്. ബിരിയാണിയും തിന്ന് ഉത്സവം കൂടണമെന്നുണ്ടോ നിങ്ങള്‍ക്ക് എങ്കില്‍ അടുത്തവര്‍ഷം ജനുവരി മാസം വരെ കാത്തിരിക്കണമെന്നുമാത്രം.
Discussion about this post