ഹാമില്ട്ടന്: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യയെ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍. എന്നാല്‍ പരിഹാസത്തിനു തൊട്ടുപിന്നാലെ ചില ഓര്‍മ്മപ്പെടുത്തലുകളുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയതോടെ വായടച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം.
നാലാം ഏകദിനത്തില്‍ 92 റണ്‍സിനാണ് ഇന്ത്യ പുറത്തായിരുന്നു. ഇതോടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പരിഹാസ ട്വീറ്റുമായി വോണ്‍ രംഗത്തെത്തുകയായിരുന്നു. ‘ഇന്ത്യ 92 റണ്‍സിന് പുറത്തായിരിക്കുന്നു. ഈ കാലത്ത് നൂറില്‍ താഴെ റണ്‍സിന് പുറത്താകുന്ന ടീമോ?’ ഇതായിരുന്നു വോണിന്റെ ട്വീറ്റ്.
ഉടനെത്തന്നെ ഇതിന് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ പാഞ്ഞെത്തി. കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ട് 77 റണ്‍സിന് പുറത്തായത് മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. ഇതാണ് താരത്തെ ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.
92 all out India … Can’t believe any team would get bowled out for under a 100 these days !!!!!!
— Michael Vaughan (@MichaelVaughan) January 31, 2019
Discussion about this post