കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കേരളത്തില്‍. വൈകീട്ട് 4.30 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് 4.50 ഓടെ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം, മെയര്‍ സൗമിനി ജയിന്, കെവി തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ മുതലായവര്‍ പങ്കെടുക്കും.
അതോടൊപ്പം കെവി തോമസ് എംപിയുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി നല്കു ഇ – ബുക്ക് റീഡര്‍ വിതരണ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. ശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തേക്ക് പോകും. 11.15ന് മാമ്മന്‍ മാപ്പിള ഹാളില്‍ അഖിലകേരള ബാലജന സംഖ്യം നവതി ആഘോഷത്തില്‍ പങ്കെടുക്കും.
വൈകീട്ട് 3.30 ന് കൊല്ലം യൂനുസ് കണ്വെന്ഷന് സെന്ററില്‍ പ്രസ്ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം, തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഡല്‍ഹിയിലേക്ക് തിരിച്ച് പോകും.
Discussion about this post