കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജെവവൈവിധ്യ പാര്‍ക്കുകള്‍, നാട്ടുവഴികളില്‍ നാട്ടുപൂക്കള്‍, പച്ചത്തുരുത്ത് തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം,കുടാതെ കണ്ടല്‍കാടുകളുടെ സംരക്ഷണം, കണ്ടല്‍കാടുകളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ കണ്ടല്‍ മ്യൂസിയം സ്ഥാപിക്കുക. വംശനാശ ഭീഷണി നേരിടുന്ന സസ്യ, ജന്തുജാലങ്ങളെ സംരക്ഷിക്കുക നഗരവല്‍ക്കരണം, മലിനീകരണം, പ്രകൃതി നശീകരണം എന്നിവയെ പ്രതിരോധിക്കുക എന്ന ലക്ഷ്യം വെച്ചുമാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍;
ഇതുവഴി കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ ഭാരം കുറയ്ക്കാനുമുള്ള മറ്റു പ്രവര്‍ത്തനങ്ങളും, ഒളവണ്ണ – കടലുണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ഒരു ജൈവവൈവിധ്യം രൂപീകരിക്കാനും അതു പ്രയോഗത്തില്‍ വരുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ജൈവ വൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് സംഘടിപ്പിച്ചത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിതകേരള മിഷന് ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍ നയപ്രഖ്യാപനം നടത്തി.
Discussion about this post