ന്യൂഡല്‍ഹി: ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന ഇതരമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗഡേയ്ക്ക് മറുപടി നല്കി കോണ്‍ഗ്രസ് നേതാവ്. ഹിന്ദുവായ ഭാര്യയ്ക്കൊപ്പം നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനവാല മറുപടി നല്‍കിയിരിക്കുന്നത്.
എന്റെ ഹിന്ദുവായ ഭാര്യയെ തൊട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊരു ഭീഷണിയാണ് സാര്‍ എന്നായിരുന്നു പൂനവാലയുടെ ട്വീറ്റ്. ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന ഇതരമതസ്ഥരുടെ കൈകള്‍ തകര്‍ക്കണം. ചരിത്രം കുറിക്കാന്‍ തയ്യാറാകു എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. ഹെഗഡേയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി, അസദുദ്ദീന്‍ ഒവൈസി, കര്‍ണ്ണാടക കോണ്‍ഗ്രസ് ചീഫ് ദിനേഷ് ഗുണ്ടു റാവോ എന്നിവരും ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു.
കേന്ദ്രമന്ത്രിയാവാനുള്ള യോഗ്യത ഹെഗഡേക്ക് ഇല്ലെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ഹെഗഡേ നാണക്കേടാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൈകള്‍ വെട്ടാനും കൊലപാതകം നടത്താനുമാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It's a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) January 28, 2019
Discussion about this post