ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഏറെക്കാലമായി അല്ഷിമേസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
പതിനാലാം ലോക്സഭയില്‍ അംഗമായ അദ്ദേഹം എന്‍ഡിഎ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.
Discussion about this post