ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്കുന്നതില് വിവേചനം ഉണ്ടെന്ന് ആരോപിച്ച് എഐഎംഐഎം നേതാവ് അസദുദീന് ഒവൈസി. ഇവിടെ എത്ര ദളിതര്‍ക്കും, ആദിവാസികള്‍ക്കും, മുസ്ലീമുകള്‍ക്കും, പാവപ്പെട്ടവര്‍ക്കും, ബ്രാമണരല്ലാത്ത മേല്ജാതിക്കാര്ക്കും ഭാരത് രത്ന ലഭിച്ചിട്ടുണ്ടെന്ന് ഒവൈസി ചോദിച്ചു. നിര്‍ബന്ധത്തിന് വഴങ്ങിയാണ് അംബേദ്കറിന് ഭാരത രത്ന നല്‍കിയത്. അല്ലാതെ പൂര്‍ണ മനസ്സോടെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Asaduddin Owaisi at an event in Maharashtra y'day: Mujhe yeh batao ki jitne Bharat Ratna ke award diye gaye usmein se kitne dalit, adivasi, musalmanon, garibon, upper caste aur Brahminon ko diye gaye? Babasaheb ko Bharat Ratna diya par dil se nahi diya majboori ki halat mein diya pic.twitter.com/8P0V0Ncr3H
— ANI (@ANI) January 28, 2019
ഒവൈസിയുടെ പ്രസ്താനവയെ പിന്തുണച്ച് ടിആര്‍എസും രംഗത്ത് വന്നിരുന്നു. വിവേചനത്തെക്കുറിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രസക്തമായ ചോദ്യമാണ് ഒവൈസിയുടെതെന്ന് ടിആര്‍എസ് പ്രതികരിച്ചു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമാണ് ഭാരത് രത്ന. ജാതിയുടെയും മതത്തിന്റെയും വിഭജനത്തിന് മുകളിലാണ് ഇത്. സേവനം അടിസ്ഥാനമാക്കി ജനങ്ങള്‍ക്ക് അത് നല്‍കണം. ഉബൈസിയുടെ ചോദ്യം അധികാരികള്‍ ശ്രദ്ധാപൂര്‍വ്വം നോക്കി കാണണം. ഈ സമുദായങ്ങളില്‍ നിന്നും ആര്‍ക്കെങ്കിലും ആവശ്യമുണ്ടോയെന്ന് നിര്‍ണ്ണയിക്കണം. ഒവൈസിയുടെ പ്രസ്താവന ‘വര്‍ഗീയമായി കരുതരുതെന്നും ‘ടിആര്‍എസ് വക്താവ് അബിദ് റസൂല്‍ ഖാന് പറഞ്ഞു.
Discussion about this post