കൊച്ചി: ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ മധുരരാജയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ ഷൂട്ടിംഗിനിടയ്ക്ക് മമ്മൂട്ടിയും സണ്ണി ലിയോണുമുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
120 ദിവസം നീണ്ടു നില്ക്കുന്ന ചിത്രീകരണം 3 ഷെഡ്യൂളുകളായി തമിഴ് നാട്ടിലും കേരളത്തിലുമായി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
.@mammukka with @SunnyLeone from #MadhuraRaja directed by #Vyshakh. Summer 2019 Release. pic.twitter.com/vHE5SAriv2
— Sreedhar Pillai (@sri50) January 28, 2019
Discussion about this post