തന്നെ മമ്മൂട്ടിയാക്കിയത് തന്റെ ആരാധകരും തന്റെ മുന്‍ സിനിമകളുടെ സംവിധായകരുമാണെന്ന് നടന് മമ്മൂട്ടി. ഫെബ്രുവരി ഒന്നിനുള്ള പേരന്‍പിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോയ്ക്ക് ശേഷം സംസാരിക്കവെയാണ് തന്നെ മമ്മൂട്ടിയാക്കിയവരോട് താരം നന്ദി പറഞ്ഞത്.
‘എന്ത് കൊണ്ട് മമ്മൂട്ടിയെ പേരന്‍പിലേക്ക് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയവെ, ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ്’- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എസ്എന്‍ സ്വാമി, ജോഷി, സിബി മലയില്‍,കമല്‍, രഞ്ജിത്ത്, സത്യന് അന്തിക്കാട്, ബി. ഉണ്ണികൃഷ്ണന്, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്, സംയുക്ത വര്‍മ്മ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പേരന്‍പിന്റെ പ്രത്യേക ഷോ കാണാന്‍ കൊച്ചിയില്‍ എത്തിയത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അടുത്ത മാസം ഒന്നാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post