മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’വുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും 2018 താന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നാണ് മാമാങ്കമെന്നും താരം പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ടെന്മും അത്തരമൊരു സിനിമ ഇത്തരത്തില്‍ അവസാനിച്ചതില്‍ സങ്കടമുണ്ടെന്നും റസൂല്‍ പൂക്കൂട്ടി തന്റെ ട്വിറ്ററില്‍ കുറിച്ചു.
‘മാമാങ്ക’ത്തില്‍ നിന്ന് യാതൊരു കാരണവുമില്ലാതെ യുവതാരം ധ്രുവിനെ മാറ്റിയത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിര്‍മ്മാതാവ് ഒഴിവാക്കുകയും ചെയ്തു. അതേ സമയം കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് സജീവ് പിള്ള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
മാമങ്കത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകളും സംവിധാനം ചെയ്തത് സജീവ് പിള്ളയാണ്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
If the news on #Mamankam film is to be believed, it’s a shame on the creative community of #MalayalamCinema It was one of the best script I had read in 2018, it had all the possibility of breaking out Malayalam Cinema in the international space, sad to see it ended up like this.
— resul pookutty (@resulp) January 28, 2019
Discussion about this post