ശിവ-അജിത്ത് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘വിശ്വാസം’ 150 കോടി ക്ലബില്‍ ഇടം പിടിച്ചു. ചിത്രത്തിന്റെ ഭൂരിഭാഗം കളക്ഷനും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ് നേടിയിരിക്കുന്നത്.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിന് ഒപ്പമിറങ്ങിയാണ്’വിശ്വാസം’ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തീയ്യേറ്ററുകളിലെത്തിയത്. നയന്‍താരയാണ് വിശ്വാസത്തില്‍ നായിക.
അതേസമയം ജമ്മുവിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കും 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ചിത്രം ഇതുവരെ ആയി നേടിയത് 148.18 കോടി രൂപയാണ്. വിക്കി കൗശാല്‍ ആണ് ചിത്രത്തിലെ നായകന്. ആദിത്യ സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതമാണ് നായികയായി എത്തിയത്.
Discussion about this post