കൈരളി ടിവിയിലെ അശ്വമേധം എന്ന ക്വിസ് പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഎസ് പ്രദീപ്. ക്വിസ് മാസ്റ്ററില്‍ നിന്ന് മാറി സംവിധാന രംഗത്തേക്ക് ചുവടു വെച്ചിരിക്കുന്ന ജിഎസ് പ്രദീപ് തന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സംസാര വിഷയമായിരിക്കുന്നത്.
ജിഎസ് പ്രദീപ് സംവിധാനം ചെയ്ത സ്വര്‍ണ മത്സ്യങ്ങള്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത് മമ്മൂട്ടിയായിരുന്നു. ചടങ്ങില്‍ ജിഎസ് പ്രദീപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ വസ്ത്രത്തിന് മുകളില്‍ ചേര്‍ത്ത് വെക്കുന്ന ഒരു കുതിരയുടെ രൂപത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
‘ഞാനിവിടെ വന്നപ്പോള്‍ കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിച്ചു ഇതെന്താണെന്ന്. ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടിട്ടും വീട് പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്ക്കാതെയും പണയം വെക്കാതെയും സൂക്ഷിച്ച ഒന്നാണിത്. കാരണം ഇത് എന്നെ ഞാനാക്കിയ, ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളി ടിവിയുടെ അശ്വേതമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൈരളി ടിവിയുടെ ചെയര്‍മാനായ മമ്മൂക്ക എന്റെ ഷര്‍ട്ടില്‍ കുത്തി തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്പോള്‍ മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റായത് ഒന്നും ചെയ്യരുതെന്ന ഓര്‍പ്പെടുത്തലാണ്’, പ്രദീപ് പറഞ്ഞു.
കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. സ്കൂള്‍ കാലോത്സവത്തിലെ താരമായ ജെസ്മിയ, വിനില്‍ ഫൈസല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബിജിപാലാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Discussion about this post