പൂനെ; പൂനെയില്‍ സവാള കിലോയ്ക്ക് 50 പൈസ. പൂനയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍, കഴിഞ്ഞ വാരത്തില്‍ കിട്ടിയ വിലയ്ക്ക് സവാളയുടെ സ്റ്റോക്ക് വിറ്റൊഴിഞ്ഞത്. നേരത്തെ, നാസിക്കിലെ കര്‍ഷകരും നിസാര വിലക്ക് സവാള വിറ്റിരുന്നു.
സാധാരണ ഡിസംബറോടെ പഴയ സ്റ്റോക്ക് പൂര്‍ണമായും തീരുന്നതാണ്. എന്നാല്‍ ഇത്തവണ ജനുവരിയിലും 40, 50 ടണ്‍ വീതം ദിവസവും മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ കിട്ടിയ വിലക്ക് വില്‍ക്കുന്നത്. അഹമ്മദ് നഗറിലെ ശിവാജി ഗുലെ എന്ന കര്ഷകന് പറയുന്നത് തന്റെ കൈയ്യില്‍ ഇനിയും 20 ടണ്ണോളം സ്റ്റോക്കുണ്ട് എന്നാണ്. 40 ടണ്‍ എടുക്കാന്‍ ആളില്ലാതെ നശിച്ചു.
ഒരു ഏക്കറില്‍ സവാള കൃഷി ചെയ്യുന്നതിന് 70,000 രൂപ ചെലവുണ്ട്. 20 ടണ്ണോളം വിളവ് ലഭിക്കും. എന്നാല്‍ ഇപ്പോള്‍ ഇതിനു പരമാവധി കിട്ടുന്നത് 20,000 രൂപയാണ്. കര്‍ഷകര്‍ ചരക്ക് മാര്‍ക്കറ്റില്‍ കൊണ്ട് വരാതെ കിട്ടിയ വിലക്ക് വില്‍ക്കുകയാണ്. കാരണം മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് 10,000 രൂപ അധിക ചെലവ് വരും.
ഉല്പാദന കേന്ദ്രങ്ങളില്‍ നിസാര വിലയാണെങ്കിലും കേരളത്തില്‍ എത്തുമ്പോള്‍ കഥ മാറും. ഇവിടെ ഇപ്പോഴും ഒരു കിലോ സവാളക്ക് 15 മുതല്‍ 20 രൂപ വരെ വില ഈടാക്കുന്നുണ്ട്. കര്ഷകന് ആത്മഹത്യ ചെയ്യമ്പോഴും വില ഇടിവിന്റെ ഒരു മെച്ചവും ഉപഭോക്താവിന് ലഭിക്കുന്നില്ല.
Discussion about this post