തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ചോദ്യത്തിന് മറുപടിയുമായി നമ്പി നാരായണന്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്ത കേസില്‍ പ്രതിയാണ് സെന്‍കുമാറെന്ന് നമ്പി നാരായണന് പറഞ്ഞു. സെന്‍കുമാര്‍ കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമാണെന്നും പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളെന്നും നമ്പി നാരായണന് കൂട്ടിച്ചേര്‍ത്തു. പത്മഭൂഷണ്‍ നല്കാന് നമ്പി നാരായണന് നല്കിയ സംഭാവന എന്താണെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു.
Discussion about this post