തിരുവനന്തപുരം: സംവിധായകന് പ്രിയനന്ദനന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി, വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടായെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചിരുന്നു. തൃശ്ശൂരിലെ വീടിന് മുന്നില്‍വെച്ച് ആര്‍എസ്എസ് പ്രവര്ത്തകന് പ്രിയനന്ദനന്റെ തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങള് രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു.എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനന് പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവള് അദ്ദേഹത്തെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കുന്നു.
ഇന്‍ഡ്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനന്. .ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേര്‍ക്കു കാണിച്ചിട്ടില്ലാത്തയാള്‍. അബദ്ധങ്ങള്‍ കലയില്‍ പൊറുപ്പിക്കാത്ത പുലിജന്മം.
ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ.തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാന്‍
പഠിക്കണം ആദ്യം.’
Discussion about this post