ജിദ്ദ: ജിദ്ദയിലെ ആദ്യ സിനിമാ തീയ്യേറ്ററിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയ്യേറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന് ഡയറക്ടര്‍ ഹംസ അല്‍ ഗുബൈഷിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയ്യേറ്ററുകള്‍ക്ക് അനുവദി നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയ്യേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയ്യേറ്ററുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. മാര്‍ച്ചിന് മുന്‍പായി റെഡ് സീ മാളില്‍ ആകെ പന്ത്രണ്ടോളം സ്ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി.
Discussion about this post