ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ ജിദ്ദ ‘റെഡ് സീ’ മാളില്‍ 12 ഹാളുകളിലായാണ് സ്ക്രീനുകള്‍ സജ്ജമാക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയറ്ററുകള്‍ക്ക് അനുമതി നല്കി തുടങ്ങിയത്.
കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന് ഡയറക്ടര്‍ ഹംസ അല്‍ ഗുബൈഷിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Discussion about this post