ജമ്മുവിലെ ഉറിയില്‍ നടന്ന സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കി ഒരുക്കിയ ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ തീയ്യേറ്റര്‍ കുതിപ്പ് തുടരുന്നു. ചിത്രം ഇതിനകം നേടിയത് 122 കോടി രൂപയാണ്. ചിത്രം ആദ്യ ദിനം തന്നെ നേടിയത് 8.20 കോടിയാണ്.
റിലീസ് ചെയ്ത് പത്താം ദിനം തന്നെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ചിത്രം 6.30 കോടി രൂപ സ്വന്തമാക്കി. സംവിധായകന് ആദിത്യയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിക്കി കൗശാല്‍ ആണ് ചിത്രത്തിലെ നായകന്. യാമി ഗൗതമാണ് നായിക.
Discussion about this post