കൈരളി ടിവിയിലെ അശ്വമേധം എന്ന ക്വിസ് പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഎസ് പ്രദീപ്. ക്വിസ് മാസ്റ്ററില്‍ നിന്ന് മാറി സംവിധായകനായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ നടന് പൃഥ്വിരാജ് പുറത്തുവിട്ടു. ജിഎസ് പ്രദീപ് രചിച്ച നാടകം താന്‍ സംവിധാനം ചെയ്ത അനുഭവവും പറഞ്ഞാണ് പൃഥ്വിരാജ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
‘ഞാന്‍ ആദ്യമായി സംവിധാനത്തില്‍ ഒരു കൈ നോക്കുന്നത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് നാടകങ്ങളുടെ കഥയധിഷ്ഠിതമാക്കി അരങ്ങിലെത്തിയിരുന്ന നാടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തമായി ഒരു നാടകം അവതരിപ്പിക്കണമെന്ന വാശിയിലായിരുന്നു ഞാന്‍. അങ്ങനെ ഞാനും എന്റെ സുഹൃത്തും ചേര്‍ന്നു മലയാളത്തില്‍ തന്നെയൊരു നാടകമെഴുതാന്‍ തീരുമാനിച്ചു. ‘അവന് ദേവദത്തന്’ എന്നു പേരിട്ട നാടകത്തില്‍ അഭിനേതാക്കള്‍ക്ക് പറയാന്‍ മികച്ച ഡയലോഗുകളും ഉണ്ടായിരുന്നു.നാടകം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരന്‍, കഥ, തിരക്കഥ, സംഭാഷണം, ജിഎസ് പ്രദീപ് എന്ന സ്റ്റേജ് അനൗണ്‍സ്മെന്റ്. എന്തായാലും എന്നേക്കാള്‍ മുന്‍പേ പ്രദീപ് ആദ്യ ചിത്രം സംവിധാനം ചെയ്തു. ഞാന്‍ വളരെ സന്തോഷത്തിലാണ്. പ്രദീപ് ജിഎസിനും സ്വര്‍ണ മത്സ്യങ്ങളുടെ ടീമിനും ആശംസകള്‍’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post