ലഖ്നൗ: ഇവിഎം നിരോധിക്കണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു. കൂടാതെ സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് അഭികാമ്യമെന്നും മായാവതി അഭിപ്രായപ്പെട്ടു.
‘ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധരുടെ വെളിപ്പെടുത്തലിലൂടെ ഇവിഎമ്മുമായി ബന്ധപ്പെട്ടുള്ള നിഗൂഢത കൂടുതല്‍ ഗൗരവതരമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇവിഎം നിരോധിക്കേണ്ടത് അത്യാവശ്യമാണ്.’-മായാവതി പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ നടന്ന ഇവിഎം ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിര്‍ന്ന ബിജെപി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ഹാക്കത്തോണില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Discussion about this post