തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായ അവസ്ഥയില്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികള്‍ കൂടുതലായി നാട്ടിലേക്ക് മടങ്ങിവരുന്നത് സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് കേരളം പുനര്‍ നിര്‍മാണം സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയം സര്‍വനാശം വിതച്ച കേരളത്തിന് സഹായം നല്കുന്നതില് കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വേണ്ടെന്ന് വച്ചത് രാഷ്ട്രീയ വാശിയോടെയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post