കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി. കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 31 മുതല്‍ ഇന്റിഗോ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വ്വീസ് തുടങ്ങും. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നൈ, ഹൂഗ്ലി, ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്കറ്റ് സര്‍വ്വീസ് ആരംഭിക്കും.
അതേ സമയം കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ സ്പൈസ് ജെറ്റ് സന്നദ്ധരാണ് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സവ്വീസ് എപ്പോള്‍ മുതല്‍ തുടങ്ങുമെന്ന് തീരുമാനമായിട്ടില്ല.
Discussion about this post