ബംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനായി ഇറങ്ങിത്തിരിച്ച ബിജെപിയെ പോലും അമ്പരപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനുള്ളില്‍ പാളയത്തില്‍ പട. ബിജെപി റാഞ്ചാതിരിക്കാന്‍ എംഎല്‍എമാരെ ബംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസിന് കിട്ടിയത് എട്ടിന്റെ പണി. റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്.
കോണ്‍ഗ്രസ് വിമത എംഎല്‍എ ജെഎന്‍ ഗണേഷില്‍ നിന്നും കുപ്പിക്കൊണ്ട് തലക്കടിയേറ്റ ആനന്ദ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആനന്ദ് സിംഗിനെ സന്ദര്‍ശിക്കാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തിയെന്നും വിവരമുണ്ട്. എന്നാല്‍ സംഭവം നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വം ഇത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ കര്‍ണാടക ബിജെപി നേതൃത്വം രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ പരിഹസിച്ചത്. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്നതിന് ഇതില്‍ കൂടുതല്‍ തെളിവെന്തിനാണെന്ന് ബിജെപി നേതൃത്വം ചോദിക്കുന്നു.
Discussion about this post