ഹരാരെ: സിംബാബ്വെയില് ഇന്ധനവില വര്‍ധനവിനെതിരായ പ്രക്ഷോഭം ശക്തമായി. ഇതേ തുടര്‍ന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സിംബാബ്വെയില് ഇന്ധനവില ക്രമാതീതമായി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 150 ശതമാനത്തിലധികം നികുതിയാണ് സിംബാബ്വെന് പ്രസിഡണ്ട് എമ്മേഴ്സണ് മഗ്വാംഗെ ഒറ്റയടിക്ക് കൂട്ടിയത്. ഇതാണ് ഇന്ധനവില കൂടാന്‍ കാരണമായത്.
എന്നാല്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നേരത്തേ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post