തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴുപത് രൂപ കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.27 രൂപയും ഡീസലിന് 3.08 രൂപയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.95 രൂപയും ഡീസലിന് 70.06 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.66 രൂപയും ഡീസലിന് 68.73 രൂപയുമാണ്.
Discussion about this post