മുംബൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ധനമനന്ത്രി സുധീര്‍ മുഗന്തിവാര്. സുപ്രീംകോടതി ഉപാധികളോടെ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡാന്‍സ് ബാറിന് ഉപാധികളോടെ അനുമതി നല്കിയ സുപ്രീംകോടതി വിധി വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ മുബൈയിലെ ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ട് വരുമെന്ന് സുധീര്‍ മുഗന്തിവാര് പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളിന്മേല് സര്‍ക്കാര്‍ ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി ദുര്‍ബലപ്പെടുത്തി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു
Discussion about this post