ഇടുക്കി: ഇരവികുളം ദേശിയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സുരേന്ദ്രകുമാര്‍ അറിയിച്ചു.
കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമായ ഇരവികുളം പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വരയാടുകളുടെ സംരക്ഷണത്തിനായാണ് ഈ ദേശീയോദ്യാനം നിലവില്‍ വന്നത്.
Discussion about this post