തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു രംഗത്ത്. മോഡി കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നു പറഞ്ഞു, കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും, കലാപം നടക്കുകയാണെന്നും. എന്നാല്‍ സ്വന്തം അണികളെ അടക്കിയും പറഞ്ഞും നിര്‍ത്തിയാല്‍ തീരാവുന്ന പ്രശ്നം മാത്രമെ നിലവില്‍ കേരളത്തില്‍ ഒള്ളൂവെന്നും ബിന്ദു പറയുന്നു.
തങ്ങള്‍ക്ക് സുരക്ഷവേണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദര്ഗ്ഗയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവര്‍ക്കു സുരക്ഷ അനുവദിക്കണമെന്ന് കോടിതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് ശബരിമലയിലെ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വിധി ഉണ്ടായതെന്നും ബിന്ദു പറഞ്ഞു. ദര്‍ശനം നടത്തിയ ശേഷം തനിക്കിതിവരെ മകളെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെയാണ് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചതെന്നും ബിന്ദു തുറന്ന് പറഞ്ഞു.
കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ബിന്ദു പറഞ്ഞു. എന്നാല്‍ അതിന് തയ്യാറാകാതെ സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രിയടക്കം ബിജെപിക്കാര്‍ വെല്ലുവിളിക്കുകയാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തനിക്ക് സൈ്വര്യ ജീവിതം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്ന് ബിന്ദു തുറന്ന് പറഞ്ഞു.
വ്യക്തിപരമായും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണികള്‍ ഒരുപാട് വരുന്നുണ്ടെന്നും ബിന്ദു പറയുന്നു. തന്റെ കുട്ടികളെ അടക്കം അഭായപ്പെടുത്തുമെന്ന ഭീഷണിയും ഉയരുന്നുണ്ടെന്ന് ബിന്ദു ആരോപിച്ചു. ഈ ഒരു അവസരത്തില്‍ കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിന്ദു തുറന്ന് പറഞ്ഞു.
Discussion about this post