ഡല്‍ഹി: വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ അപരിചിതന്റെ ആക്രമണം. വേദിയില്‍ ഇരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് വധുവിന് നേരെ നിറയൊഴിക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ യുവതി പ്രഥമിക ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി വിവാഹിതയായി. ഡല്‍ഹിയിലെ ശഖര്‍പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
വിവാഹച്ചടങ്ങുകള്‍ക്കായി വരന്റെയൊപ്പം വേദിയിലെത്തിയ വധുവിന് നേരെയായിരുന്നു ആക്രമണം. വെടിയുതിര്‍ത്ത ആളെ കണ്ടെത്താനായിട്ടില്ല. വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി വിവാഹം നടത്തുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
Discussion about this post