കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത പാര്‍ക്കിംഗ് കാരണം ഫയര്‍ഫോഴ്സിന് മിഠായി തെരുവിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നു. ഇതുമൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസം നേരിട്ടിരുന്നു.
മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം രണ്ട് കടകള്‍ക്കാണ് തീപിടിച്ചത്. അനധികൃത പാര്‍ക്കിംഗ് മൂലം മിഠായി തെരുവിലെത്താന്‍ ഫയര്‍ഫോഴ്സ് ഏറെ കഷ്ടപ്പെട്ടിരുന്നു. ഇതു മൂലം ചെറിയ തീപിടുത്തം പോലും വലിയ അപകടമായി മാറിയേക്കാവുന്ന സാഹചര്യമാണ് മിഠായിത്തെരുവിലേതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം പാര്‍ക്കിംഗിന് അടിയന്തരമായി സ്ഥലം കണ്ടെത്താന്‍ കോര്പ്പറേഷന് തയ്യാറാകണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു.
Discussion about this post