മുംബൈ: 2040 ഓടെ കൂടെ ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് 110 കോടിയില്‍ എത്തും എന്ന് കണക്ക്. അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പുറത്തിറക്കിയ ‘വിഷന്‍ 2040’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. 2040 മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വാണിജ്യ വിമാനങ്ങളുടെ എണ്ണം 2,359 ആകും എന്ന് റിപ്പാര്‍ട്ടില്‍ പറയുന്നു. കെപിഎംജിയും ഫിക്കിയും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പാര്ട്ടാണിത്.
ഡല്‍ഹിയിലും മുംബൈയിലും മൂന്ന് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് ‘വിഷന്‍ 2040’ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യോമയാന വകുപ്പ് സെക്രട്ടറി ആര് എന്‍ ചൗബേ പറഞ്ഞു.
Discussion about this post