താരദമ്പതികളാണോ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അങ്ങനെ നിലനില്‍ക്കുന്ന താരജോഡികളാണ് തമിഴകത്തെ താരം സൂര്യയും നടി ജ്യോതികയും. ഇരുവരുടെയും കുടുംബ കാര്യങ്ങള്‍ പോലും അറിയുമ്പോള്‍ ചിലരിലെങ്കിലും പ്രത്യേക ആവേശവും ഇഷ്ടവും വരാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് ഇവിടെയും ഇടംപിടിക്കുന്നത്.
സൂര്യയുടെയും ജ്യോതികയുടെയും മകന് ദേവ് ഇപ്പോള്‍ സിനിമാ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്. എട്ടാം വയസിസാണ് ദേവ് മാതാപിതാക്കളുടെ കൈപിടിച്ച് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് ദേവ് എത്തുന്നത്.
സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നു. ഇത് സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് ഏക നിബന്ധന.
Here is an opportunity for all the talented little ones to star in #2DProduction8! 😁 Send in the photos to [email protected]! ✨ pic.twitter.com/yjhEiIeLpv
— 2D Entertainment (@2D_ENTPVTLTD) January 8, 2019
Discussion about this post