സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചലഞ്ചാണ് ‘ടെന്‍ ഇയര്‍ ചലഞ്ച്’. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ഈ ചലഞ്ച്. സിനിമാ താരങ്ങള്‍ അടക്കം ഈ ചലഞ്ച് ഏറ്റെടുത്ത് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
മലയാളി താരം ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എയര്‍ടെല്‍ കസ്റ്റമര്‍ കെയര്‍ റെപ്രസന്റ്റേറ്റീവില്‍ നിന്ന് സിനിമാ താരത്തിലേക്ക് എന്ന ക്യാപ്ഷനോടെയാണ് താരം പത്ത് വര്‍ഷത്തെ ഇടവേളകളിലുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post