കൊച്ചി: അന്താരാഷ്ട്രാ ഫുട്ബോളില്‍ നിന്ന് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക വിരമിച്ചു. ഏഷ്യന്‍ കപ്പില്‍ ബഹറൈനോട് ഇന്ത്യ പരാജയപ്പെട്ടതിന്റെ നിരാശയോടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഫേയ്സ് ബുക്കിലൂടെയാണ് വിരമിക്കുന്ന കാര്യം അനസ് വ്യക്തമാക്കിയത്. എന്റെ മികച്ച കളികള്‍ പുറത്തെടുത്ത് കുറേ വര്‍ഷങ്ങള്‍ കൂടി കളിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ ചെറുപ്പക്കാര്‍ക്കു അവസരം ഒരുക്കുന്നതിന് വേണ്ടി വിരമിക്കുകയാണെന്ന് അനസ് ഫേയ്സ് ബുക്കില്‍ കുറിച്ചു.
31 കാരനായ മലപ്പുറം കാരന് ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയിട്ടുള്ള അനസ് ഗോളുകളൊന്നും നേടിയിട്ടില്ല. അതേസമയം ക്ലബ് ഫുട്ബോളില്‍ താരം തുടരുമെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായ അനസ് പുനെ എഫ്സി, ഡല്‍ഹി ഡൈനാമോസ്, ജംഷദ്പൂര്‍ എഫ്സി എന്നിവര്‍ക്ക് വേണ്ടിയും ഐഎസ്എല്ലില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.
Discussion about this post