ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്‍ണമിയും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പൊങ്കല്‍ റിലീസുകളായ പേട്ട,വിശ്വാസം എന്നീ സിനിമകള്‍ക്കൊപ്പമായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും എത്തിയിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം ലഭിച്ചിരുന്നത്. സിനിമ കണ്ട എല്ലാവരും മികച്ച അഭിപ്രായങ്ങളാണ് പറയുന്നത്.
അതേസമയം ചിത്രത്തെക്കുറിച്ചുളള പ്രതികരണം നടന് ടൊവീനോയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ചിത്രത്തിന് ആശംസകളുമായിട്ടാണ് നടന് എത്തിയിരുന്നത്
Discussion about this post