ബഹ്റൈനിലെ വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ബഹ്റൈന്‍ ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങിക്കുകയാണ്. വിസ ഓണ്‍ അറൈവല്‍’ സൗകര്യം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഓണ്‍ അറൈവല്‍ വിസ’ ലഭിക്കാന്‍ നിലവില്‍ 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് യോഗ്യതയുണ്ട്. പുറമെ, 113 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസക്ക് അപേക്ഷിക്കാനും നിലവില്‍ സൗകര്യമുണ്ട്. ഗള്‍ഫ് എയറി’ന്റെ പ്രാബല്യമുള്ള ടിക്കറ്റ് കയ്യിലുണ്ടെങ്കില്‍ ഈ നാല് ദിവസങ്ങളില്‍ ബഹ്റൈനില്‍ തങ്ങുന്നവരുടെ വിസ ചാര്‍ജ് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി വഹിക്കും.
Discussion about this post