ന്യൂഡല്‍ഹി: വൃക്കരോഗവുമായി ബന്ധപ്പെച്ച വിദഗ്ധ പരിശോധകള്‍ക്കായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട്. മുന്‍കൂട്ടി തീരുമാനിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു യാത്ര.
ഞായറാഴ്ച രാത്രി അദ്ദേഹം അമേരിക്കയിലേയ്ക്ക് തിരിച്ചത്. കഴിഞ്ഞ മെയില്‍ നടത്തിയ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഇതാദ്യമായാണ് അദ്ദേഹം വിദേശയാത്ര നടത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിന് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്.
Discussion about this post