മിലാന്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ മുന്‍ ഗറില നേതാവ് സെസാറെ ബാറ്റിസ്റ്റി (64) അറസ്റ്റില്‍. 1981 ല്‍ ഇറ്റലിയില്‍നിന്നു ജയില്‍ചാടി മുന്‍ ഗറില നേതാവാണ് പിടിയിലായത്.
1970 കളില്‍ നാലു കൊലപാതകക്കേസുകളിലാണ് ‘ആംഡ് പ്രൊലറ്റേറിയന്സ് ഫോര്‍ കമ്യൂണിസം’ എന്ന തീവ്ര ഇടതുസംഘടനയുടെ നേതാവായിരുന്ന ബാറ്റിസ്റ്റ ഇറ്റലിയില്‍ ശിക്ഷിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി ബ്രസീലില്‍ ഒളിവിലായിരുന്ന ബാറ്റിസ്റ്റിയെ മടക്കിയയ്ക്കാന്‍ പുതിയ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ നടത്തിയ തന്ത്രപൂര്‍വ നീക്കങ്ങളാണ് അറസ്റ്റില്‍ കലാശിച്ചത്.
ബൊളീവിയയില്‍നിന്ന് ബ്രസീലിലെത്തിച്ചശേഷം ഇറ്റലിക്കു കൈമാറാനാണ് തീരുമാനം. ബാറ്റിസ്റ്റയെ ഇറ്റലിയിലേക്കു തിരിച്ചയയ്ക്കുമെന്നതു ബൊല്‍സൊനാരോയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം കൂടിയായിരുന്നു.
Discussion about this post