പമ്പ: ശബരിമലയില്‍ അവസാനിക്കുന്നത് കനത്ത വെല്ലുവിലിുകള് നിറഞ്ഞ തീര്ത്ഥാടനകാലമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചവരും വിധി വാങ്ങാനായി പന്ത്രണ്ട് കൊല്ലം പ്രയത്നിച്ചവരും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി സര്‍ക്കാരിനെ അക്രമിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഭക്തജനങ്ങള്‍ സന്നിധാനത്തേക്ക് വരരുതെന്ന രീതിയില്‍ ഒരു ദേശീയ പാര്‍ട്ടി ക്യംപെയിന് നടത്തുന്ന അവസ്ഥയുണ്ടയെന്നും, അതേസമയം നേരെ തിരിച്ചാണ് സംഭവങ്ങള്‍ നടന്നതെന്നാണ് ഭക്തജനക്കണക്ക് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്ന അതീവഗൗരവതരവും ഭരണഘടനാപരമായതുമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നുവെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post