ന്യൂഡല്‍ഹി: ഇന്ത്യന്‍ പട്ടാളത്തിന്റെതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിനിമാ താരം. പഞ്ചാബ് സിനിമാ താരം ഗുരുചരണ്‍ സിങാണ് വീഡിയോ വ്യാജമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പട്ടാളത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണത്തോടെ രണ്ട് പേരുടെ സെല്‍ഫി വീഡിയോയിലാണ് മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരനും ചെറിയ കുഴിയില്‍ കിടന്നുറങ്ങുന്ന സോനാംഗവും അടങ്ങിയ രംഗങ്ങള്‍ ഉണ്ടായിരുന്നത്. ഒരു യുദ്ധഭൂമിയ്ക്ക് സമാനമായ പ്രദേശമാണ് വീഡിയോയില്‍ കാണുന്നത്. ‘സല്യൂട്ട് ദ ഇന്ത്യന്‍ ആര്‍മി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും സിനിമാ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണെന്നും ഗുരുചരണ്‍ പറയുന്നു. അദ്ദേഹം തന്നെയാണ് ഈ വീഡീയോയില്‍ ഉള്ളത്. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് തനിക്ക് ബുദ്ധിമുട്ടുണ്ടായെന്നും എല്ലാവരും അത് പിന്വലിക്കണമെനന്നും ഗുരുചരണ്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ഔദ്ധ്യോഗിക പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പഞ്ചാബി സിനിമയായ സുബേദാര്‍ ജോഗീന്ദര്‍ സിങ്ങിന്റെ സെറ്റില്‍ നിന്നാണ് ഈ രംഗം ചിത്രീകരിച്ചത്. വീഡിയോയില്‍ ‘ഒഫീഷ്യല്‍ ഗര്സ്റ്റാര്’ എന്ന പേരില്‍ വാട്ടര്‍മാര്‍ക്ക് കണ്ടെത്തുകയും പോലീസ് അന്വേഷണം പഞ്ചാബി മോഡലും അഭിനേതാവുമായ ഗുരുചരണ്‍ സിങിന്റെ ഇന്‍സ്റ്റഗ്രാം പേജിലെത്തിച്ചേരുകയായിരുന്നു. ഏകദേശം 52000 പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഇരുപത് ലക്ഷത്തോളം പേര് വീഡിയോ കണ്ടെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post